Showing posts with label Critic And Biographer. Show all posts
Showing posts with label Critic And Biographer. Show all posts

Ezhuthachan Puraskaram 2013 Won By Prof M K Sanu The Famous Malayalam Writer, Critic And Biographer


Ezhuthachan Puraskaram 2013 Won By Prof M K Sanu The Famous Malayalam Writer, Critic And Biographer

           Writer, critic and biographer, Prof M K Sanu, has been chosen for 2013 year's Ezhuthachan Puraskaram, the highest literary honour given by the Kerala government.

          The award, carrying a cash prize of Rs 1.50 lakh, statuette, and a citation, was announced by Culture affairs Minister, K C Joseph.The award is instituted after medieval poet Thunchath Ezhuthachan, revered as the father of Malayalam literature.



                പ്രശസ്ത സാഹിത്യ നിരൂപകനും വാഗ്മിയുമായ പ്രൊഫ. എം.കെ. സാനുവിന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നല്‍കിയ വിശിഷ്ടസംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

              ഒന്നര ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും പ്രൊഫ. എം. തോമസ് മാത്യു, സി. പി. നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, സാംസ്‌കാരിക വകുപ്പ്‌സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഭാഷയില്‍ വിമര്‍ശനകലയുടെ ഏകാന്തവും മൗലികവുമായ സൗന്ദര്യത്തിന്റെ സ്രഷ്ടാവ്, പരിപക്വവും പ്രസാദപൂര്‍ണവുമായ സാഹിത്യ സംസ്‌കാരത്തിന്റെ ആചാര്യന്‍ എന്നീ നിലകളില്‍ മലയാള സാഹിത്യത്തിന്റെ ഭാവുകത്വത്തെ നവീകരിച്ച വ്യക്തിയാണ് എം. കെ. സാനുവെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.

                അധ്യാപകനായി ജീവിതം ആരംഭിച്ച എം.കെ. സാനു തുടര്‍ന്ന് സാഹിത്യത്തിന്റെ ലോകത്തേക്ക് കടക്കുകയായിരുന്നു. പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും ഭാഷയെ സംസ്‌കരിക്കുകയും സൗന്ദര്യവത്കരിക്കുകയും ചെയ്തു. വാഗ്മി, നിരൂപകന്‍, ജീവചരിത്രകാരന്‍, നിയമസഭാ സാമാജികന്‍ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു.

                    1928
ഒക്ടോബര്‍ 27ന് ആലപ്പുഴ തുമ്പോളിയില്‍ മംഗലത്ത് വീട്ടില്‍ എം.സി. കേശവന്‍േറയും കെ.പി. ഭവാനിയുടേയും മകനായിട്ടായിരുന്നു ജനനം. ആലപ്പുഴ ലിയോ തെര്‍ട്ടീന്ത് സ്‌കൂളിലും എസ്. ഡി. കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. മലയാളം എം. എ. ഒന്നാം റാങ്കോടെ ജയിച്ചു. കൊല്ലം ശ്രീനാരായണ കോളേജിലും തുടര്‍ന്ന് എറണാകുളം മഹാരാജാസിലും അധ്യാപകനായി. 1987ല്‍ വിരമിച്ചു. വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഗുരുവെന്ന ഖ്യാതിയും നേടി.