Oru
Paattu Pinneyum
(ഒരു പാട്ട് പിന്നെയും) Malayalam Poem
Written By Sugathakumari
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
മഴുതിന്ന മാമര കൊമ്പില്‍
തനിച്ചിരുന്നൊ-
നോവുമെന്നോര്‍ത്തു പതുക്കെ
അനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നു
ഇടരുമീ ഗാനമോന്നേറ്റു പാടാന്‍
കൂടെ
ഇണയില്ല കൂട്ടിനു കിളികളില്ല
പതിവുപോല്‍ കൊത്തി പിരിഞ്ഞുപോയ്
മേയ് ചൂടില്‍ അടവെച്ചുയര്‍ത്തിയ
കൊച്ചുമക്കള്‍
ആര്‍ക്കുമല്ലാതെ വെളിച്ചവും
ഗാനവും
കാറ്റും മനസ്സില്‍ കുടിയിരുത്തി